സമുദ്രപാതയായ സൂയസ് കനാലിൽ ട്രാഫിക് ബ്ലോക്ക് .കണ്ടെയ്നർ നിയന്ത്രണം വിട്ടു പാതയുടെ നടുവിൽ നിന്നതോടെയാണ് ടാഫിക് ബ്ലോക്ക് ഉണ്ടായത് .ഈ കപ്പലിനെ ടഗ് ബോട്ടുകൾ കൊണ്ട് മാറ്റാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല .
ദിവസങ്ങൾ എടുത്തു മാത്രമേ കപ്പലിനെ മാറ്റാൻ കഴിയു എന്നാണ് വിദഗ്‌ദ അഭിപ്രായം .കപ്പൽച്ചാലിൽ ഡസൻ കണക്കിന് കപ്പലുകളാണ് വഴി തടസ്സപെട്ടു നിൽക്കുന്നത് .
കനാലിന്റെ വടക്കൻ മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത് .പനാമയിൽ രജിസ്റ്റർ ചെയ്ത എവർഗ്രീൻ എന്ന കപ്പലാണ് ബ്ലോക്ക് ഉണ്ടാക്കിയത് .നെതെർലാൻഡിൽ നിന്നും ചൈനയിലേക്ക് പുറപെട്ടതാണ് കപ്പൽ .പെട്ടെന്നു ഉണ്ടായ കാറ്റ് മൂലം കപ്പലിന്റെ നിയന്ത്രണം വിടുക ആയിരുന്നു .