മുംബൈ :ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന് കോവിഡ് സ്ഥിരീകരിച്ചു .ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണ് സൂപ്പർതാരം .ബുധനാഴ്ച അദ്ദേഹത്തിന്റെ വക്താവാണ് പത്രക്കുറിപ്പിലൂടെ കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത് .ആമിർ ഖാൻ കോവിഡ് പോസിറ്റീവായെന്നും ,കൃത്യമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു വീട്ടിലാണ് അദ്ദേഹമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു .അടുത്തിടെ താരവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും പരിശോധന നടത്തണമെന്നും പത്രക്കുറിപ്പിൽ പറയുന്നു .