ഐസിസി വനിതാ ടി 20 യിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യയുടെ ഷെഫാലി വർമ്മ. സൗത്ത് ആഫ്രിക്കക്ക് എതിരായ ടി 20 പരമ്പരയിലെ മികവോടെയാണ് ഷഫലിയുടെ മുന്നേറ്റം. കഴിഞ്ഞ വര്ഷം നടന്ന ടി 20 ലോകകപ്പ് മികവോടെയാണ് ഷഫാലി ഒന്നാം റാങ്കിലേക് എത്തിയത്. ഓസ്‌ട്രേലിയയയുടെ ബെർത് മൂണെയെ പിന്നിലേക്ക് ആക്കിയാണ് ഷഫാലി ഒന്നാം സ്ഥാനത്ത് എത്തിയത്.
പരമ്പരയിൽ 2 -0 നു പിന്നിലാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയുടെ ഓപ്പണർ ലിസെല്ല ലീയാണ് റാങ്കിങ്ങിൽ മുന്നേറ്റം നടത്തിയ മറ്റൊരു താരം. 11 ആം റാങ്കിലേക്കായിരുന്നു ലിസെല്ല എത്തിയത്. ഇന്ത്യയുടെ ദീപ്തി ശർമ്മ 40 ആം സ്ഥാനത്ത് എത്തി.റിച്ച ഘോഷ് 85 ആം സ്ഥാനത്ത് എത്തി.