കൊച്ചി :കുവൈറ്റിലേക്ക് അമിത തുക ഈടാക്കി നഴ്സുമാരെ റിക്രൂട്ട് ചെയ്ത മാത്യു ഇന്റർനാഷണൽ ഏജൻസിയുടെ ഏഴര കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റ്റേറ്റ് കണ്ടുകെട്ടി .സ്ഥാപനത്തിന്റെ ഉടമകളായ പി ജെ മാത്യു ,തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത് .
20 ,000 രൂപ ഈടാക്കി നിയമനം നടത്തേണ്ട സ്ഥലത്ത് 20 ലക്ഷത്തോളം ഈടാക്കിയാണ് നിയമനം .ഇത്തരത്തിൽ എത്തിച്ച 205 കോടി രൂപ ഹവാല ആയി കുവൈറ്റിൽ എത്തിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് ഇ ഡി നടപടി .