ന്യൂഡൽഹി :ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് ഒഴിവാക്കുമെന്ന് റിപ്പോർട്ട് .പകരം നിരക്ക് കുറഞ്ഞ തേർഡ് എ സി ക്ലാസ് ആരംഭിക്കാനാണ് പദ്ധതി .കഴിഞ്ഞ ദിവസമാണ് എ സി എക്കണോമി ക്ലാസ് കോച്ച് റെയിൽവേ പുറത്തിറക്കിയത് .ഇതിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി .
ചൂട് കൂടി വരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ സുഖയാത്ര എന്ന ലക്ഷ്യത്തോടെയാണിത് .ഏപ്രിൽ അവസാനത്തിൽ ഇത്തരത്തിലുള്ള 20 കോച്ചുകൾ സെൻട്രൽ റയില്വേക്ക് ലഭിക്കും .ഏറെ പുതുമകളോടെയാണ് എ സി കോച്ച് എത്തുക .