ചെന്നൈ :പ്രചാരണത്തിന് ഇടയിൽ മക്കൾ നീതി മയ്യം നേതാവ് കമൽഹാസന്റെ കാരവനിൽ മിന്നൽ പരിശോധന .തിരഞ്ഞെടുപ്പ് കമ്മിഷനാണ് പരിശോധന നടത്തിയത് .തിരുച്ചിറപ്പള്ളയിലെ പ്രചാരണത്തിന് പോകുന്നതിനു ഇടയിൽ ഫ്ലയിങ് സ്‌ക്വാഡ് വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്തുക ആയിരുന്നു .
തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വച്ചായിരുന്നു പരിശോധന .എന്നാൽ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താൻ ആയില്ല .ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി കമൽ ഹസ്സന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു .
റെയ്ഡുകൾ ബി ജെ പി യുടെ രാഷ്ട്രീയ ഭീഷണി ആണെന്നും ഭയക്കുന്നില്ലെന്നും കമൽഹാസൻ പറഞ്ഞിരുന്നു .ജനങ്ങളുടെ ശബ്ദമാകാനാണ് മക്കൾ നീതി മയ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .