ന്യൂഡല്‍ഹി: വന്ദേഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ തിരികെയെത്തിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അഭിമാന നിമിഷമാണിതെന്നും വന്ദേഭാരത് മിഷന്‍ ലോകമെമ്പാടും പറന്നുയരുകയാണെന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരികെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ ആരംഭിക്കുന്നത്.