മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രീതിയിലുള്ള രേഗലക്ഷണങ്ങള്‍ ഉള്ളതായും കോവിഡ് പോസിറ്റീവായതായും ട്വിറ്ററിലൂടെയാണ് ആദിത്യ അറിയിച്ചത്.
താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും കോവിഡിനെതിരായ പ്രതിരോധമാര്‍ഗങ്ങള്‍ തുടര്‍ന്നും സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.