റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 26 ലക്ഷത്തിലധികം പേരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 6,591 പേര്‍ ആസ്ട്രസെനക്ക വാക്സിനാണ് സ്വീകരിച്ചത്. രാജ്യത്ത് 500 വാക്സിന്‍ കേന്ദ്രങ്ങളാണുള്ളത്. വാക്സിന്‍ സ്വീകരിക്കേണ്ടവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ സിഹതീ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതുവരെ 1.45 കോടി പിസിആര്‍ പരിശോധനകളും നടത്തിയിട്ടുണ്ട്.