ബെംഗളുരൂ: കാസര്‍ഗോഡ് തലപ്പാടി അതിര്‍ത്തിയില്‍ യാത്ര നിയന്ത്രണത്തില്‍ അയവ് വരുത്തി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അതിര്‍ത്തിയില്‍ വാഹനങ്ങള്‍ പരിശോധന കൂടാതെ കടന്നു പോകുന്നുണ്ട്. അതേസമയം, ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഈ മാസം 23 ന് വിധി പറയും. അതുവരെ നിയന്ത്രണമുണ്ടാകില്ലെന്നാണ് സൂചന.