പാകിസ്ഥാൻ :പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചു .പാക് ആരോഗ്യ മന്ത്രാലയം ആണ് ഈ കാര്യം അറിയിച്ചത് .കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് .’പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു .അദ്ദേഹമിപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ് ‘പാകിസ്ഥാൻ ആരോഗ്യമന്ത്രി ഫൈസൽ സുൽത്താൻ അറിയിച്ചു .പാകിസ്ഥാനിൽ കോവിഡ് വ്യാപനം ഇപ്പോൾ രൂക്ഷമാണ് .6 ,23 ,125 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് .