മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. രത്നഗിരിയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 40-50 പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പേരെ രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്. രണ്ട് പ്രാവശ്യം സ്ഫോടനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.