കുവൈത്ത് സിറ്റി: കുവൈത്തില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. ഇന്നലെ രാവിലെ അബ്ദലിയില്‍ വെച്ചാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. സ്ഥലത്തെത്തിയ അഗ്‌നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. എന്നാല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.