കൊൽക്കത്ത :സി പി ഐ എമ്മിനെയും കോൺഗ്രസിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു ബംഗാൾ ബി ജെ പി അധ്യക്ഷൻ ദുലീപ് ഘോഷ് .കേരളത്തിൽ ചേരി തിരിഞ്ഞും ബംഗാളിൽ ഒന്നിച്ചും മത്സരിക്കുന്നത് സ്ഥിരത ഇല്ലായ്മാ ഇല്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു .
പശ്ചിമ ബംഗാളിൽ വികസനത്തെ കുറിച്ച് ഒന്നും പറയാനില്ലാത്ത മമത വീൽ ചെയറിൽ ഇരുന്നും ആശുപത്രിയിൽ കിടന്നും മുൻകൂർ ജാമ്യം എടുക്കുകയാണ് .പശ്ചിമ ബംഗാളിൽ ഇത്തവണ ബി ജെ പി അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു .
ക്രമസമാധാന തകര്‍ച്ച, തൊഴിലില്ലായ്മ, അസഹിഷ്ണുത, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികള്‍ തുടങ്ങി മമത സര്‍ക്കാര്‍ നിരവധി അപകടങ്ങളാണ് സംസ്ഥാനത്ത് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു .