മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും തിയറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും പകുതി പേരെ മാത്രമേ അനുവദിക്കൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 24,833 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാസ്‌ക് ധരിക്കാതെ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലയാണ് നിയന്ത്രണങ്ങളുമായി ഉത്തരവ് പുറത്തിറങ്ങിയത്.
ആരോഗ്യ സംബന്ധമായതും മറ്റ് അവശ്യ മേഖലയിലുള്ള ഓഫീസുകളും കൂടാതെ മറ്റ് എല്ലാ സ്വകാര്യ ഓഫീസുകളിലും 50 % പേരെ മാത്രമേ അനുവദിക്കൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.