ന്യൂഡൽഹി :ഗൂഗിളിന്റെ പ്ലേ സ്റ്റോറിന് സമാനമായ ആപ്പ് വികസിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ .തദ്ദേശീയമായി ആപ്പ് വികസിപ്പിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി .
തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആപ്പ് സ്റ്റോർ ആണ് മൊബൈൽ സേവാ ആപ്പ് സ്റ്റോർ .വിവിധ സേവനങ്ങൾ നൽകുന്ന 965 ആപ്പുകൾ ഇതിൽ ലഭ്യമാകും .കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദാണ് ഈ കാര്യം രാജ്യസഭയിൽ പറഞ്ഞത് .ആപ്പ് സ്റ്റോർ വികസിപ്പിക്കുന്ന കാര്യത്തിൽ സ്വാകാര്യ ഏജൻസികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു .
ഹോസ്റ്റ് ആപ്പ് രീതിയാണ് കമ്പനികൾ പിന്തുടരുന്നത് .എന്നാൽ തദ്ദേശീയമായി ആപ്പ് വികസിപ്പിക്കുന്നതിനാണ് കൂടുതൽ പരിഗണന എന്ന് അദ്ദേഹം പറഞ്ഞു .നിലവിൽ ഗൂഗിൾ ,ആപ്പിൾ സ്റ്റോറുകളാണ് ആശ്രയിക്കുന്നത് .ഇത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തലിലാണ് കേന്ദ്രം .