ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കള ഈ മാസം 25ന് പ്രദര്‍ശനത്തിനെത്തും. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും പ്രധാന കഥാപാത്രമായി എത്തുന്നു.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. അഖില്‍ ജോര്‍ജ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ചമന്‍ ചാക്കോയാണ് എഡിറ്റര്‍. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കള’.