രാഹുല്‍ മാധവ് പ്രധാന കഥാപാത്രമായി എത്തുന്ന സണ്‍ ഓഫ് ഗ്യാങ്സ്റ്ററിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കാര്‍ത്തിക സുരേഷ് ആണ് നായിക.
വിമല്‍രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡോമിനിക്, ജെസ്സി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീഹരി കെ നായര്‍ ആണ് സംഗീത സംവിധായകന്‍. കൈലാസനാഥന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ആര്‍ കളേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍, പ്രസീദ കൈലാസ നാഥന്‍ എന്നിവര്‍ ചേര്‍ന്ന് ആണ് ചിത്രം നിര്‍മിക്കുന്നത്.