അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി ചെല്‍സി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. . രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ ചെല്‍സി വീഴ്ത്തിയത്. ഇരുപാദങ്ങളിലുമായി 3-0 ത്തിനാണ് ചെല്‍സി വിജയിച്ചത്. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നീലപ്പട ചാംപ്യന്‍സ് ലീഗിലെ ക്വാര്‍ട്ടറില്‍ സ്ഥാനം നേടുന്നത്
മറ്റൊരു മത്സരത്തില്‍ ലാസിയോയെ തോല്‍പ്പിച്ച് ബയേണ്‍ മ്യൂനിച്ചും ക്വാര്‍ട്ടറില്‍ എത്തി. 34ാം മിനിറ്റില്‍ മൊറാക്കോ താരമായ ഹക്കിം സിയാച്ചാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്. സൂപ്പര്‍ താരം വെര്‍ണറുടെ പാസില്‍ നിന്നു വന്ന പന്ത് കൗണ്ടര്‍ അറ്റാക്കിങിലൂടെ ഹക്കിം വലയിലെത്തിക്കുകയായിരുന്നു. രണ്ടാം ഗോള്‍ സബ്സ്റ്റിറ്റിയൂട്ട് ആയി വന്ന എമേഴ്‌സണ്‍ന്റെ വകയായിരുന്നു. 81ാം മിനിറ്റില്‍ സ്റ്റെഫാന്‍ സാവിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടി നേരിട്ടു. ലാസിയോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേണ്‍ വീഴ്ത്തിയത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും എറിക് മാക്‌സിം ചൗപോയുമാണ് ബയേണിന്റെ സ്‌കോറര്‍മാര്‍.