നൈറോബി : താൻസാനിയൻ പ്രസിഡന്റ് ജോൺ മഗ്ഗുഫുള്ളി (61 )അന്തരിച്ചു .താൻസാനിയൻ വൈസ് പ്രസിഡന്റ് ആണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത് .ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം .കഴിഞ്ഞ രണ്ടാഴ്ചയായി പൊതു പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നില്ല .ഇതോടെ ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയി എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു .അധികാരത്തിൽ ഇരിക്കുമ്പോൾ മരിക്കുന്ന ആദ്യ താൻസാനിയൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം