മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,179 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 30 ശതമാനം വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 23,70,507 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 84 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 53,080 ആയി. 9,138 പേരാണ് ഇന്ന് കോവിഡ് മുക്തരായി ആശുപത്രിവിട്ടത്. 21,63,391 പേര് ഇതുവരെ മഹാരാഷ്ട്രയില്‍ കോവിഡ് മുക്തരായി.
നിലവില്‍ 1,52,760 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മുംബൈയില്‍ മാത്രം 2377 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.