ജനീവ: ആസ്ട്രസെനക്ക കോവിഡ് വാക്സിന് സുരക്ഷിതമെന്ന് ലോകാരോഗ്യസംഘടന. വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ വിദഗ്ധ സംഘം ഇപ്പോഴും അവലോകനം ചെയ്യുന്നുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
വാക്സിന് കുത്തിവയ്പ്പ് തുടരാന്‍ ശിപാര്‍ശ ചെയ്യുന്നതായും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. ഡെന്മാര്ക്ക്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ആസ്ട്രസെനക്ക കോവിഡ് വാക്സിന് കുത്തിവയ്പ്പ് നിര്‍ത്തിവച്ചിരുന്നു. വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്സിന് വിതരണം നിര്‍ത്തിയത്.