ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ആശങ്കയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി .കോവിഡിന്റെ രണ്ടാം തരംഗം തടയാൻ ഒരുമിച്ചു പോരാടണമെന്ന് മുഖ്യമന്ത്രിമാരുമായി ചേർന്ന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി .ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശവും നൽകി .
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം സംഘടിപ്പിച്ചത് .ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം ആരംഭിച്ചത് .
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു .മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും ഇത് തടയാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു .70 ജില്ലകളിൽ മരണ നിരക്ക് ഉയരുന്നുവെന്നും പ്രധാനമന്ത്രി .
ആർ പി പി സി ആർ ടെസ്റ്റ് കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു .കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ വാക്‌സിൻ ഫലപ്രദമെന്നും അദ്ദേഹം പറഞ്ഞു .അതേ സമയം ഈ വർഷത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക് ഇന്ന് രേഖപ്പെടുത്തി .