ലക്നൗ :മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ വിസിറ്റിംഗ് പ്രൊഫസർ ആക്കാനുള്ള നീക്കത്തിന് എതിരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം .നാല്പതോളം വരുന്ന വിദ്യാർഥികൾ വി സി യുടെ വസതിയുടെ മുന്നിൽ പ്രതിഷേധിച്ചു .വുമൺ സ്റ്റഡി സെന്ററിൽ വിസിറ്റിംഗ് പ്രൊഫസർ ആകാനാണ് സോഷ്യൽ സയൻസ് വിഭാഗം നിതയെ ക്ഷണിച്ചത് .
റിലൈൻസ് ഗ്രൂപ്പ് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ മുന്നിട്ടാണ് നിതയെ ക്ഷണിച്ചതെന്ന് സോഷ്യൽ സയൻസ് വിഭാഗം അറിയിച്ചു .എന്നാൽ വിഷയത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ അറിയിച്ചു .ഒരു കോടീശ്വരന്റെ ഭാര്യ എന്നത് ഒരു നേട്ടമല്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു .