വാഷിങ്ടണ്‍: യു.എസില്‍ ജോര്‍ജിയയിലുണ്ടായ വെടിവെപ്പില്‍ ആറ് സ്ത്രീകളുള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് സ്പാകളിലാണ് വെടിവെപ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ആക്രമണത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. അറ്റ്ലാന്റ പൊലീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മരിച്ച നാല് സ്ത്രീകള്‍ ഏഷ്യന്‍ വംശജരാണെന്നാണ് സൂചന.
ഇവര്‍ക്ക് ഗോള്‍ഡ് മസാജ് സ്പാ, അരോമ തെറപ്പി സ്പാ എന്നിവിടങ്ങളില്‍ നിന്നാണ് വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.