ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരനെ സുരക്ഷാ സേന വധിച്ചു. സുരക്ഷാ സേനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് രാംഗഡ് സെക്ടറിലെ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇയാളെ വെടിവച്ചിട്ടത്.
ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ഇയാളുടെ ശരീരത്തില്‍ നിന്നും പാക് കറന്‍സിയും കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷം പാക്കിസ്ഥാനി റേഞ്ചേഴ്സിന് കൈമാറും.
കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ സുരക്ഷാസേന വധിക്കുന്ന രണ്ടാമത്തെ പാക്ക് നുഴഞ്ഞുകയറ്റക്കാരനാണിത്. കഴിഞ്ഞ വര്‍ഷം നവംബറിലും ഒരു നുഴഞ്ഞു കയറ്റക്കാരനെ സുരക്ഷാസേന വധിച്ചിരുന്നു.