ബിപിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ നിരവധി രോഗങ്ങൾക്കും കാരണമായി മാറും. ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടി വരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ബിപിയ്ക്ക് പരീക്ഷിയ്ക്കാവുന്ന നാട്ടുവൈദ്യങ്ങളിൽ ഒന്നാണ് വെളുത്തുള്ളിയും മുരിങ്ങയിലയും. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുളള ഒന്നാണ് മുരിങ്ങയില. ഇത് ബിപി, കൊളസ്‌ട്രോള്‍ തുടങ്ങിയ ഹൃദയാരോഗ്യത്തിന് ദോഷകരമായ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്, വയറിന്റെ ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം തന്നെ ഏറെ നല്ലതാണ് ഇത്. ഇതിലെ നാരുകള്‍ ശരീരത്തിന് ക്ലീനിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. രക്തധമനികിളിലെ കൊഴുപ്പു മാത്രമല്ല, ശരീരത്തിലെ ആകെയുള്ള കൊഴുപ്പ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇതും ശരീരത്തിലെ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്നു.
വെളുത്തുള്ളി ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്, ഇത് കൊളസ്ട്രോൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ഇത് ക്യാൻസറിനെയും മറ്റ് ഹൃദയ സംബന്ധമായ രോഗങ്ങളെയും തടയുകയും രക്തം കനംകുറഞ്ഞതായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ, നമ്മുടെ ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കും.
ഇതിനായി മുരിങ്ങയില ഒരു പിടി വെളുത്തുള്ളിയും ചേര്‍ത്ത് നല്ലതുപോലെ ചതയ്ക്കണം. ഇത് അധികം അരയാത്ത വിധത്തില്‍ മിക്‌സിയില്‍ ഇട്ട് അരച്ചെടുത്താലും മതിയാകും. ഇത് ഒരു ഗ്ലാസ് പാലിലിട്ട് ചെറിയ തീയില്‍ തിളപ്പിച്ചെടുക്കുക. പിന്നീട് ഇത് ഊറ്റിയെടുക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കാം. ബിപിയ്ക്ക് സഹായകമായ യാതൊരു ദോഷവും ഇല്ലാത്ത നല്ലൊരു നാട്ടുമരുന്നാണിത്. കൊളസ്‌ട്രോള്‍, പ്രമേഹ രോഗികള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. ഇത് നല്ല ദഹനത്തിന് സഹായിക്കുന്നു. കുടല്‍ ആരോഗ്യത്തെ മികച്ചതാക്കുന്നു. നല്ല ശോധന നല്‍കുന്നു. ബിപി, കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണത്തിലൂടെ ഹൃദയത്തിനും ഇതേറെ നല്ലതു തന്നെയാണ്.