സ്ത്രീ എന്നാൽ അടിച്ച് അമര്‍ത്തപ്പെടാനുള്ള ആളാണോ? ചോദിക്കുന്നത് മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. തെരെഞ്ഞെടുപ്പ് ചരിത്രത്തിലെ ഒരു വനിതയുടെ ‘തലമുണ്ഡന പ്രതികാരം’എന്ന് തന്നെ ലതികയുടെ പ്രവർത്തിയെ വിശേഷിപ്പിക്കാം. കഴിഞ്ഞ കുറെ ദിവസങ്ങളായി ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്ന തലമുണ്ഡന പ്രതിഷേധം വനിതകളുടെ പ്രതിനിധ്യത്തെത്തിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.
ലതികയുടെ പ്രവർത്തന മണ്ഡലമാണ് ഏറ്റുമാനൂർ. മുമ്പ് ഏറ്റുമാനൂരിൽ നിന്നാണ് ലതിക ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ചിട്ടുള്ളത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു വേണ്ടി യുഡിഎഫിനു പിടിച്ചെടുക്കാവുന്ന മണ്ഡലം ഉറപ്പിക്കാൻ നേതാക്കമാരുടെയും ശുപാർശ ഉണ്ടായില്ല. ഇഷ്ടക്കാര്‍ക്കെല്ലാം സീറ്റ് ഉറപ്പിച്ച ശേഷം എന്തെങ്കിലും ബാക്കി ഉണ്ടേൽ സ്ത്രീകള്‍ക്ക് എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ശൈലി.
നിയമസഭാ തെരെഞ്ഞെടുപ്പിൽ ലതികക്ക് ഏറ്റുമാനൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതോടെ തല കുനിഞ്ഞത് പാർട്ടിയുടെയും നേതാക്കളുടെയും കൂടിയാണ്. ഇതോടെ മൂന്നു പതിറ്റാണ്ടിലേറെയായി ഏറ്റുമാനൂരില്‍ പൊതുപ്രവര്‍ത്തനം നടത്തിയ ലതിക സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്.
മുൻപ് വി.എസിനെതിരെ മലമ്പുഴയില്‍ ലതിക സുഭാഷിനെ നിര്‍ത്തിയിരുന്നു. എന്നാൽ ഇന്ന് ഏറ്റുമാനൂരിൽ ലതികയേ നിർത്താതിരിക്കാൻ മുടന്തൻ ന്യായങ്ങൾ കോൺഗ്രസ് പറയുന്നു. മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു എന്ന ചോദ്യമാണ് ലതികക്കും പ്രവർത്തകർക്കും ഉള്ളത്. മറ്റു രാഷ്ട്രീയ പാർട്ടിക്കാർ സീറ്റ് നൽകിയത് പാര്‍ട്ടിക്കുള്ളിൽ പ്രവര്‍ത്തിച്ച ആളുകള്‍ക്കാണെന്നും ലതിക ചൂണ്ടിക്കാട്ടി. ഏറ്റുമാനൂരിനു പകരം തന്റെ ഭര്‍ത്താവിന്റെ നാടായ വൈപ്പിനെങ്കിലും തരുമോ എന്ന് ചോദിച്ചിട്ടും അതെല്ലാം തീരുമാനിച്ചു പോയെന്ന നേതാക്കന്മാരുടെ മറുപടി വനിതകളെ രണ്ടാം തരക്കാരായി കാണുന്നു എന്നതിന് തെളിവ് ആണ്.
പിണറായി മോദി സര്‍ക്കാരിന്‍റെ സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിര ഒരു പകുതിയും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന കോൺഗ്രസ് നയത്തിനെതിരെ മറുപകുതിയും തലമുണ്ഡനം ചെയ്യുന്നു എന്നും തിരുത്തൽ ശക്തിയായി എന്നും ജനങ്ങൾക്ക് ഇടയിൽ ഉണ്ടാകുമെന്നുമാണ് ലതികാ സുഭാഷിന്‍റെ പ്രതികരണം.
പാര്‍ട്ടി പെറ്റമ്മയെ പോലെയാണ്. അത് അപമാനിക്കപ്പെടരുതെന്ന് എന്നായിരുന്നു ലതികയുടെ ആഗ്രഹം. പക്ഷെ ഇവിടെ അപമാനിക്കപ്പെട്ടത് സമയവും കാലവും ഇല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ലതികയും.
‘ഞാൻ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കൾ സ്നേഹ ശൂന്യരായത് കൊണ്ടാണ് തല മൊട്ടയടിച്ചത്. സഹോദരിമാർക്ക് അംഗീകാരം കിട്ടാനാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. അതെ, ലതിക സുഭാഷ് 15 വയസുള്ള കുട്ടിയല്ല.