ബിഗ് ബോസ് ഷോയിൽ പങ്കെടുക്കില്ലെന്ന് നടി നിഖില വിമൽ .ബിഗ് ബോസ്സിൽ നിന്നും പല തവണ ക്ഷണം ലഭിച്ചെങ്കിലും നിരസിക്കുക ആയിരുന്നു എന്നും അവർ പറഞ്ഞു .പുതിയ ചിത്രമായ പ്രീസ്റ്റിന്റെ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ .തമിഴ് ബിഗ് ബോസിലേക്കാണ് താരത്തിന് ക്ഷണം ലഭിച്ചത് .എന്നാൽ പോകാൻ താത്പര്യമില്ലെന്ന് താരം പറഞ്ഞു .മലയാളം ബിഗ് ബോസ്സിന്റെ മൂന്നാം സീസൺ ഇപ്പോൾ നടക്കുകയാണ് .