അഹ്മദാബാദ് :ഗുജറാത്ത് കായിക മന്ത്രി ഈശ്വരസിന് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു .ദിവസങ്ങൾക്ക് മുൻപ് മന്ത്രി വാക്‌സിൻ സ്വീകരിച്ചിരുന്നു .ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത് .മാർച്ച് 13 നു വാക്‌സിൻ സ്വീകരിച്ചു .ഇന്ന് പോസിറ്റീവ് ആകുക ആയിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അറിയിച്ചു .