ഏതെങ്കിലും മണ്ഢലത്തിൽ നോട്ടക്ക് കൂടുതൽ വോട്ട് കിട്ടിയാൽ അവിടത്തെ തെരെഞ്ഞെടുപ്പ് റദ്ധാക്കണമെന്ന ഹരിജിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ഇലെക്ഷൻ കമ്മീഷനും നോട്ടീസ് നൽകി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ആണ് കോടതിയിൽ ഹർജി നല്കിയത്.
നോട്ടയ്ക്ക് കൂടുതൽ വോട്ട് ലഭിച്ചാൽ തെരഞ്ഞെടുപ്പ് റദ്ധാക്കി പുതിയ വോട്ടെടുപ്പ് നടത്തണം എന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. സ്ഥാനാർത്ഥികളും ഇതിൽ പുതിയതായിരിക്കണം. സ്ഥാനാർത്ഥികളെ താൾപര്യമില്ലാത്ത കൊണ്ടാണ് നോട്ടക്ക് വോട്ട് ലഭിക്കുന്നത്. നോട്ടക്ക് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥലങ്ങളിൽ 6 മാസത്തിനകം വീണ്ടും തെരെഞ്ഞെടുപ്പ് നടത്താൻ ഉത്തരവ് നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.