ഗ്രാമി അവാർഡ് വേദിയിൽ കർഷകർക്ക് പിന്തുണയുമായി പ്രശാത്ത യൂട്യൂബർ ലില്ലി സിംഗ്. കോമഡി, ആംഗറിങ്,ടോക്‌ഷോ എന്നിവയിൽ നിരവധി ആരാധകരുള്ള വ്യക്തിയാണ് ലില്ലി. കാർഷിക നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങൾക്ക് പിന്തുണ നൽകുന്ന മാസ്ക് ധരിച്ചന് ലില്ലി ഗ്രാമി അവാർഡ് ദാന ചടങ്ങിൽ എത്തിയത്. ഞാൻ കര്ഷകര്ക്കൊപ്പം നില്കുന്ന് എന്ന വാക്യമാണ് മാസ്കിൽ എഴുതിയിരുന്നത്.
ഇൻസ്റ്റാഗ്രാമിൽ ഒമ്പത് ദശലക്ഷത്തിലധികവും യൂട്യൂബിൽ 14 ദശ ലക്ഷത്തിലധികം ഫോളോവേർസ് ഉള്ള താരമാണ് ലില്ലി. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിലേക്ക് ശ്രെധ തിരിക്കുന്നുവെന്ന ആഹാന്വവുമായി ലില്ലി കഴിഞ്ഞ ഡിസംബെരിൽ 37 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ടിക്‌ടോകിൽ പങ്കുവെച്ചിരുന്നു.