സിജു വിൽസൺ നായകനായെത്തുന്ന ‘വരയൻ’ റിലീസിനൊരുങ്ങുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്യുന്നതായി സത്യം സിനിമാസ് ഔദ്യോഗികമായി അറിയിച്ചു.ലോക്ക് ഡൗണിനു മുൻപ് ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രോഡക്ഷൻ വർക്കുകൾ കഴിഞ്ഞ് റിലീസിനു തയ്യാറായിരുന്ന ചിത്രം, ഒരു പക്കാ തിയേറ്റർ വാച്ച് മുവീ ആണെന്നുള്ള കാരണത്താൽ അണിയറ പ്രവർത്തകർ തീയേറ്ററുകൾ സജീവമാകാൻ കാത്തിരിക്കുകയായിരുന്നു.
സിജു വിൽസണോടൊപ്പം മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ലിയോണ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി, ജിജോ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിക്കുന്നത്.
ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന ബി.കെ. ഹരിനാരായണൻ, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട് നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റണ്ട് ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് ആർ, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, നൃത്തകല സി പ്രസന്ന സുജിത്ത്, പി.ആർ.ഒ ദിനേശ് എ.സ്, ചാനൽ പ്രമോഷൻ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് എം.ആർ പ്രൊഫഷണൽ.