കൊളംബോ :ശ്രീലങ്കയിൽ ബുർക്ക നിരോധിക്കുമെന്ന് ശ്രീലങ്കൻ പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര .നിരോധനത്തിന് പുറമെ ആയിരത്തിലധികം മുസ്ലിം സ്‌കൂളുകൾ അടയ്ക്കും .ദേശ സുരക്ഷാ മുൻനിർത്തിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് സർക്കാർ നീങ്ങുന്നത് .
ദേശിയ വിദ്യാഭാസ നയം തെറ്റിക്കുന്നതിനാലാണ് സ്‌കൂളുകൾ അടയ്ക്കുന്നത് .ബുർക്ക ധരിക്കുന്നത് മത തീവ്രവാദത്തിന്റ അടയാളം ആന്നെന്നും മന്ത്രി പറഞ്ഞു .2019 -ൽ ശ്രീലങ്കയിൽ നടൻ ഭീകരാക്രമണത്തിൽ 250 പേര് മരിച്ചിരുന്നു .തുടർന്നാണ് രാജ്യത്ത് ബുർക്ക നിരോധിച്ചത് .