കൊൽക്കത്ത :പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്നത് വീണ്ടും നീട്ടി വച്ചു .നന്ദിഗ്രാം സംഘർഷത്തിന്റെ പതിനാലാം വാർഷികമായ ഇന്ന് പ്രകടന പത്രിക പുറത്തിറക്കാൻ ആയിരുന്നു തീരുമാനം .
എന്നാൽ പ്രകടന പത്രിക പുറത്തിറക്കുന്നത് നീട്ടി വെയ്‌ക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിക്കുക ആയിരുന്നു .മുഖ്യമന്ത്രി മമത ബാനെർജിയുടെ കാളിഘട്ടിലെ വീട്ടിൽ വിളിച്ച വാർത്ത സമ്മേളനം നീട്ടി വയ്ക്കുന്നതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു .
അതേ സമയം മുഖ്യമന്ത്രി മമത ബാനെർജി ഇന്ന് പ്രചാരണ രംഗത്ത് തിരിച്ചെത്തും .കൊൽക്കത്തയിൽ അഭിഷേക് ബാനെർജി നടത്തുന്ന റാലിയിൽ മമത പങ്കെടുക്കുമെന്ന് തൃണമൂൽ നേതാക്കൾ അറിയിച്ചു .