കൊല്‍ക്കത്ത: ബംഗാള്‍ നന്ദിഗ്രാമില്‍ കര്‍ഷകരെ അണിനിരത്തി മഹാപഞ്ചായത്തുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ശനിയാഴ്ച നന്ദിഗ്രാം സന്ദര്‍ശിച്ച രാകേഷ് ടിക്കായത്ത് മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനാണ് ടികായത് എത്തിയത്. ‘ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ഭാവി തുലയ്ക്കുന്നതാണ്. രാജ്യം മുഴുവന്‍ കൊള്ളയടിച്ച ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ശക്തിയുള്ളവരെ വിജയിപ്പിക്കണം’-മഹാപഞ്ചായത്തില്‍ ടികായത് പറഞ്ഞു.
നന്ദിഗ്രാമില്‍ തൃണമുല്‍ അധ്യക്ഷ മമത ബാനര്‍ജിയും ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ അനുയായി സുവേന്ദു അധികാരിയും തമ്മിലാണ് പോരാട്ടം.
കര്‍ഷക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന രാകേഷ് ടിക്കായത്തിനെ തൃണമുല്‍ എംപി ഡോള സെന്‍ ആണ് കൊല്‍ക്കത്തയില്‍ സ്വീകരിച്ചത്. തൃണമുല്‍ നേതാക്കളെ കണ്ടതിന് ശേഷമാണ് അദേഹം നന്ദിഗ്രാമില്‍ നിന്ന് തിരിച്ചത്.