ആദ്യ ടി 20 യിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ ഇന്ത്യയെ ട്രോളിയ മൈക്കൽ വോണിന് കിടിലം മറുപടി നൽകി വസീം ജാഫർ. ഇന്ത്യൻ ടീമിനെക്കാൾ മികച്ചത് മുംബൈ ഇന്ത്യൻസിന്റെ ടീം ആണെന്നാണ് മൈക്കൽ ട്വിറ്ററിൽ കുറിച്ചത്. എല്ലാ ടീമുകൾക്കും നാല് വിദേശ താരങ്ങളെ കളിപ്പിക്കാനുള്ള ഭാഗ്യമുണ്ടാകില്ല എന്നാണ് മൈക്കലിന് വസീം മറുപടി നൽകിയത്.
പിന്നാലെ ജാഫറിന് മറുപടി നൽകി മൈക്കലും രംഗത്തെത്തി.ലോർഡ്‌സിൽ ഞാൻ നിങ്ങളെ പുറത്താക്കിയായതിന്റെ പ്രഹരത്തിൽ നിന്ന് ഇതുവരെ പുറത്തു വന്നില്ലേ എന്നാണ് ജാഫറിനോട് മൈക്കൽ ചോദിച്ചത്.2002 ലെ ലോർഡ്‌സ് ടെസ്റ്റിൽ വസീം ജാഫറിനെ മൈക്കൽ പുറത്താക്കിയിരുന്നു.