ചെന്നൈ :നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വാഗ്ദാനങ്ങളുമായി ഡി എം കെയുടെ പ്രകടന പത്രിക .ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ എം കെ സ്റ്റാലിൻ ഡി എം കെ മാനിഫെസ്റ്റോ പുറത്തിറക്കി .അധികാരത്തിൽ എത്തിയാൽ തമിഴ് നാട്ടിൽ പെട്രോൾ വില അഞ്ചു രൂപയും ഡീസൽ വില നാല് രൂപയും കുറയ്ക്കും .
ഗാർഹിക വാതക സിലിണ്ടറിന് 100 രൂപ സബ്‌സിഡിയും മാനിഫെസ്റോയിൽ വാഗ്ദാനം ചെയുന്നു .30 വയസ്സിൽ താഴെ നിലവിൽ വിദ്യാഭാസ വായ്‌പകൾ ഉള്ളവരുടെ വായ്‌പകൾ എഴുതി തള്ളും .എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ടാബ്ലറ്റ് വിതരണം ചെയ്യും .എല്ലാ റേഷൻ കാർഡ് ഉടമകൾക്കും മാസം 4000 രൂപ നൽകും .