കൊൽക്കത്ത :പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനെർജിയുടെ കാലിനു പരിക്ക് ഏറ്റത് കാറിന്റെ ഡോറിൽ ഞെരുങ്ങി ആണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് .ബി ജെ പി പ്രവർത്തകരുടെ ആക്രമണത്തെ തുടർന്നാണ് കാലിനു പരിക്ക് ഏറ്റതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു .
പരിക്ക് ഉണ്ടായതുമായി ബന്ധപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു .ഇതിനുള്ള മറുപടി ആയിട്ടാണ് റിപ്പോർട്ട് തയ്യാർ ആക്കിയത് .കൊൽക്കത്തയിലെ ആശുപത്രിയിൽ നിന്നും മമതയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു .