കൊൽക്കത്ത :മുൻ ബി ജെ പി നേതാവ് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു .പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇത് .ദേശിയ രാഷ്ട്രീയത്തിലെ പ്രമുഖൻ കൂടിയാണ് സിൻഹ .
ബി ജെ പി നേതൃ നിരയിൽ ഉണ്ടായിരുന്ന യശ്വന്ത് സിൻഹ നരേന്ദ്ര മോദി പാർട്ടി നേതൃത്വത്തിൽ എത്തിയ ശേഷം വിമത പക്ഷത്തായിരുന്നു .ഇന്ന് കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിൽ എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത് .
സമവായത്തിൽ വിശ്വസിച്ചിരുന്ന ബി ജെ പി ഇന്ന് കീഴടക്കലിലാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .ബി ജെ ഡിയും അകാലിദളും വേർപിരിഞ്ഞു .ഇപ്പോൾ ആരാണ് ബി ജെ പിക്ക് ഒപ്പമുള്ളതെന്നും അദ്ദേഹം ചോദിച്ചു .