ന്യൂഡൽഹി :അപരനെ പരീക്ഷയ്ക്ക് ഇരുത്തിയ എം ബി ബി എസ് ബിരുദ ധാരിയായ 35 കാരൻ ഡൽഹിയിൽ അറസ്റ്റിലായി .രാജസ്ഥാൻ സ്വദേശിയായ മനോഹർ സിങ് ആണ് അറസ്റ്റിലായത് .വിദേശത്ത് നിന്നും പഠനം പൂർത്തിയാക്കിയ ഇയാൾ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ നടത്തുന്ന പരീക്ഷയിലാണ് തട്ടിപ്പ് നടത്തിയത് .
മറ്റു രാജ്യങ്ങളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയവർക്ക് രാജ്യത്ത് ജോലി ചെയ്യാൻ നടത്തുന്ന പരീക്ഷയാണിത് .പരീക്ഷ ദിവസം എടുത്ത ഫോട്ടോയും അപ്പ്ലിക്കേഷനിൽ ഉള്ള ഫോട്ടോയും തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു .തുടർന്നു പരീക്ഷ ഫലം തടഞ്ഞു വച്ചിരുന്നു .