സിനിമ നടൻ ആശിഷ് വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോയിലാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അദ്ദേഹം അറിയിച്ചത് .താരം ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിലാണ് .ഞാൻ ആഗ്രഹിക്കുന്ന പോസിറ്റീവ് ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു .
താനുമായി സമ്പർക്കത്തിൽ ഏർപെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു .നിലവിൽ ആരോഗ്യപ്രശനങ്ങൾ ഒന്നും താരത്തിന് ഇല്ല .നിരവധി ആരാധകരാണ് താരത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് നേർന്നത് .