ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ന് മുംബൈ സിറ്റി എഫ്‌സിയും എടികെ മോഹന്‍ ബഗാനും തമ്മിൽ മത്സരിക്കും. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണു മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ 40 പോയിന്റാണു മുംബൈയും ബഗാനും നേടിയത്. 2 ടീമിനും 12 ജയവും 4 വീതം തോല്‍വിയുടെ സമനിലയും ആയിരുന്നു.
എന്നാല്‍ ഗോള്‍കണക്കില്‍ ഒന്നാമന്‍മാരായി മുംബൈ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടി. ഇരുപാദ സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-2നു തോല്‍പിച്ചാണ് ബഗാന്‍ ഫൈനലിലെത്തിയത്. മുംബൈയ്ക്ക് ഗോവയെ മറികടക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നു.
മുംബൈയ്ക്കിത് ആദ്യ ഫൈനലാണ്. പക്ഷേ അവരുടെ കോച്ച് സെര്‍ജിയോ ലൊബേറയ്ക്കും ടീമിലെ പല കളിക്കാര്‍ക്കും എഫ്‌സി ഗോവയ്ക്കു വേണ്ടി ഫൈനല്‍ കളിച്ച പരിചയമുണ്ട്. എടികെ ആയിരുന്നപ്പോള്‍ കിരീടം നേടിയ ടീമാണ് എടികെ ബഗാന്‍.