ആസ്ട്ര സെനക്കയുടെ കൊറോണ വാക്‌സിൻ കുത്തിവെച്ച ചിലർക്ക് രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം യു എൻ ആരോഗ്യ ഏജൻസി വിലയിരുത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി. രണ്ടു ബാച്ചുകളിൽ നിന്ന് വാക്‌സിൻ ഡോസ് സ്വീകരിച്ച ആളുകളിൽ രക്‌തം കട്ടപിടിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആസ്ട്ര സെനക്ക വാക്‌സിനിന്റെ ഉപയോഗം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്ന് സംഘടനക്ക് വിവരം ലഭിച്ചു. ഇക്കാര്യത്തിൽ കാര്യമായ വിലയിരുത്തൽ ഉണ്ടാകുന്നതിനു മുൻപ് മുൻകരുതൽ നടപടിയായിട്ടാണ് ഇതെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ട്രെഡോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.
റിപോർട്ടുകൾ വാനന്ദിനെ തുടർന്ന് ഡെൻമാർക്ക്, നോർവേ ,ഐസ്ലൻഡ്,റൊമാനിയ, തായിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ആസ്ട്ര സെനക്ക വാക്‌സിൻ നൽകുന്നത് നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ ഓസ്ട്രിയയും ഫ്രാൻസും വാക്‌സിൻ വിതരണം തുടരും. വാക്‌സിനും രക്തം കട്ടപിടിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് യൂറോപ്യൻ ഏജൻസി പറഞ്ഞിരിക്കുന്നത്.