മലയാളികളുടെ പ്രിയ താരം സൈജു കുറുപ്പിന്റെ പിറന്നാൾ ദിനത്തിൽ സൈജു കുറുപ്പ് ടൈറ്റിൽ കഥാപാത്രമായെത്തുന്ന ‘ഉപചാരപൂർവം ഗുണ്ടാ ജയൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൈജുകുറുപ്പിന്റെ നൂറാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാൻ ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
ഗുണ്ടാ ലുക്കിലാണ് സൈജു പോസ്റ്ററിൽ ഉള്ളത്.അരുൺ വൈകയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. വേ ഫയർ ഫിലിംസിന്റെ ബാനറിൽ ദുൽഖരും മൈ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സെബാബ് ആനികാടനും ചേർന്നാണ് ഉപചാരപൂർവം ഗുണ്ടയുടെ നിർമാണം. സൈജുവിനെ കൂടാതെ സിജു വിൽസൺ, ശബരീഷ് വർമ്മ, സുധീർ കരമന, ഹരീഷ് കണാരൻ, ബിജു സോപാനം,വൃന്ദ മേനോൻ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.