ഡിഎംകെ സ്ഥാനാർഥി പട്ടിക എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി സ്ഥാനാർഥിയായ സ്റ്റാലിൻ കൊളത്തൂർ മണ്ഢലത്തിൽ നിന്ന് മത്സരിക്കും. മകൻ ഉദയനിധി സ്റ്റാലിൻ ചെന്നൈ ചെപ്പോക്കിൽ നിന്ന് ജനവിധി തേടും.
സ്ഥാനാർഥി പട്ടികയിൽ മുൻ സിറ്റിംഗ് എം എൽ എ മാർക്കും പരിഗണന നൽകിയിട്ടുണ്ട്.ഡോക്ടർമാരും അഭിഭാഷകരും യുവാക്കളുമെല്ലാം ഡിഎംകെ സ്ഥാനാർഥി പട്ടികയിലുണ്ട്. 173 സ്ഥാനാർഥികളിൽ 13 വനിതൾ പട്ടികയിലുണ്ട്. സ്റ്റാലിന്റെ മകൻ ഉദയനിധി തെരഞ്ഞെടുപ്പിലിറങ്ങുന്നതോടെ
കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയും എലെക്ഷനിൽ മത്സരിക്കുകയാണ്.കരുണാനിധി മൂന്ന് തവാങ് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ചെപ്പോക്ക്.