കൊൽക്കത്ത :പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരുക്ക് സാരമെന്ന് കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രി അധികൃതര്‍ അറിയിച്ചു. മമതയുടെ ഇടതുകാലിനാണ് പൊട്ടല്‍. മമതയ്ക്ക് പരുക്കേറ്റ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രഖ്യാപനം നീട്ടിവച്ചു.
നേരിയ നെഞ്ചുവേദനയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുമുള്ളതായി മമത അറിയിച്ചു. തുടര്‍ന്ന് സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി.
48 മണിക്കൂര്‍ നേരത്തെ നിരീക്ഷണം വേണം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.അതേസമയം മമതയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.