ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരക്കുള്ള ടീമിൽ ഉൾപെട്ടതിന് പിന്നാലെ നടത്തിയ കായികക്ഷമത പരിശോധനയിൽ പരാജയപ്പെട്ട് പുറത്തായ വരുൺ ചക്രവര്തിക്കെതിരെ മുൻ ഇന്ത്യൻ താരം. വരുണിന്റെ സമീപനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഹേമന്ത് ബദാനിയാണ് രംഗത്തെത്തിയത്. യോയോ ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വരുൺ ടീമിൽ നിന്ന് പുറത്തായത്.
തോളിന് പരിക്കേറ്റ പുറത്തായ ശേഷം ക്രിക്കറ്റ് കളിക്കാതിരുന്ന കഴിഞ്ഞ മൂന്നോ നാലോ മാസം അയാൾ എന്ത് ചെയ്യുകയായിരുന്നു എന്നാണ്.എല്ലാ കളിക്കാരും കായികക്ഷേമ പരിശോധനയിൽ ബോധവാന്മാരാണ്.അതുകൊണ്ടു തന്നെ വരുൺ ചക്രവർത്തിയും അതിൽ ബോധവാനായി ഇരിക്കണമായിരുന്നു. എന്നാണ് ബദാനി ട്വിറ്ററിൽ കുറിച്ചത്.