പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൽ എത്രയോ ഉയരത്തിലാണ് പാക് താരങ്ങൾ എന്ന് പാക് ഓൾറൗണ്ടർ അബ്‍ദുൾ റസാഖ്. പ്രതിഭയുടെ കാര്യത്തിൽ പാക് താരങ്ങൾ ബഹുദൂരം മുന്നിലാണ്, താരതമ്യം ചെയ്യാൻ പോലും കഴിയില്ല എന്നും പാകിസ്ഥാൻ മുൻ താരം റസാഖ് പറഞ്ഞു. ഇന്ത്യൻ നായകൻ വിരാട് കോലിയും പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും തമ്മിലുളള താരതമ്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് റസാഖിന്റെ മറുപടി.
‘ഞങ്ങളുടെ ചരിത്രം നോക്കു…മുഹമ്മദ് യുസഫ്, ഇൻസമാം ഉൽ ഹഖ്, സയ്യിദ് അൻവർ, ജാവേദ് മിയാൻ ദാദ്, സഹീർ അബ്ബാസ്, ഇജാസ് അഹമ്മദ് തുടങ്ങിയ ഇതിഹാസങ്ങൾക്കു തുല്യരായി ആരുണ്ട്. എന്നും രസഃ ചോദിച്ചു. കോഹ്‌ലിയും ബാബർ അസമും തമ്മിൽ കൃത്യമായി താരതമ്യം ചെയ്യണമെങ്കിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ സ്ഥിരമായി മത്സരം നടക്കണം. എങ്കിലേ ആരാണ് മികച്ചതെന്ന് പറയാൻ കഴിയു’ എന്നും റസാഖ് പറഞ്ഞു.