തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് അരുവിക്കര. നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാ മണ്ഡലമാണ്. ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് അരുവിക്കര. കോൺഗ്രസ്സിന്റെ കെ.എസ്. ശബരീനാഥൻ ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെയാണ് ശബരീനാഥൻ നിയമസഭയിലേക്ക് എത്തുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിനാഥൻ തന്നെയാണ് വീണ്ടും അരുവിക്കരയുടെ സ്ഥാനാർഥി പദത്തിൽ മത്സരിക്കുന്നത്. അരുവിക്കരയുടെ കാര്യത്തിൽ അമിത ആത്മവിശ്വാസമാണ് യുഡിഎഫിന് എല്ലായിപ്പോഴും. അതിനു തക്കതായ കാരണവും ഉണ്ട്. നിയമസഭാ സ്പീക്കർ ആയിരിക്കേ മരണമടഞ്ഞ ജി കാർത്തികേയന്റെ ഒഴിവിലേക്കാണ് 2015ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ മകൻ കെ. എസ്. ശബരീനാഥൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
അച്ഛനായ കാർത്തികേയന് അരുവിക്കരയിൽ ഉള്ള ജനപ്രീതി അന്നത്തെ ഉപതെരഞ്ഞെടുപ്പിൽ മകന് രാഷ്ട്രീയത്തിന്റെ വാതിലുകൾ തുറന്നു കൊടുത്തു.10128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കന്നി ഇലെക്ഷനിൽ അന്ന് ശബരി വിജയം നേടി. 2016 ൽ നടന്ന നിയമസഭാ ഇലക്ഷനിലും 21314 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എ റഷീദിനെ പരാജയപ്പെടുത്തിയാണ് ശബരിനാഥൻ വീണ്ടും വിജയിച്ചത്. സിറ്റിങ് എംഎല്‍എയാണ് ശബരീനാഥന്‍.
ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് ശബരിനാഥൻ മാറുന്നുവെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ മത്സരിക്കുന്നെങ്കിൽ അരുവിക്കരയിൽ മാത്രമായിരിക്കുമെന്ന് ശബരിനാഥൻ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട് പഞ്ചായത്തിലടക്കം യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു.യി
ജി സ്റ്റീഫനാണ് ഇത്തവണ അരുവിക്കര തിരിച്ചു പിടിക്കാൻ ഇടതിന് വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. പി കെ മധുവായിരുന്നു ഇത്തവണ അരുവിക്കരയിൽ ഇടത് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പാർട്ടി ജി സ്റ്റീഫന്റെ പേര് നിർദേശിക്കുകയായിരുന്നു. എന്നാൽ മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്ന വി കെ മധുവിനെ ഒഴിവാക്കി അണികൾക്ക് പോലും അധികം അറിയാത്ത കാട്ടാകട സിപിഎം ഏരിയ സെക്രട്ടറിയായ കെ സ്റ്റീഫനെ സ്ഥാനാര്ഥിയാക്കണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അരുവിക്കരയിലുണ്ടായ കോൺഗ്രസിന്റെ പരാജയം ഇടതിന് അമിത പ്രതീക്ഷ നൽകുന്നു എന്ന് തന്നെയാണ് ചിന്തിക്കേണ്ടത്. ആ അമിത പ്രതീക്ഷ ജി സ്റ്റീഫന്റെ സ്ഥാനാർഥി നിർണയത്തിൽ പ്രകടമാണ്. എന്നാൽ കോൺഗ്രസിന്റെ കുത്തകയായ അരുവിക്കരയും ശബരിനാഥന് മണ്ഡലത്തിലുള്ള ജനപ്രീതിയും മറികടക്കാൻ ഇത്തവണ ഇടതിന് കഴിയുമോ എന്ന് സംശയമാണ്.